
കോഴിക്കോട്: എഡിജിപി അജിത് കുമാർ സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും സർവീസിൽനിന്ന് എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അജിത് കുമാറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അങ്ങനെയെങ്കിൽ ഇവർ കേരളാ പൊലീസോ അതോ ആർഎസ്എസ് നോമിനികളാണോയെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.