പുതിയ പോലീസ് മേധാവി: എം ആർ അജിത് കുമാർ ലിസ്റ്റിൽ |New Police Chief of Kerala

മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാനം അയച്ചത്
Ajith Kumar
Published on

പുതിയ സംസ്ഥാന മേധാവിക്ക് വേണ്ടിയുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാനം അയച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ പട്ടികയിൽ ഏറ്റവും സീനിയറാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ് പി ജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, ഇൻറലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com