
കൊച്ചി: ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൻ്റെ 68-ാം പിറന്നാൾ, കേരളക്കരയൊട്ടാകെ കേരളപ്പിറവിയായി ആഘോഷിക്കുന്ന ദിനം.(Kerala piravi 2024 )
ഇന്ത്യയുടെ ഒരറ്റത്തെ ഈ കുഞ്ഞൻ സംസ്ഥാനത്ത് കാണാൻ കഴിയാത്തതായി ഒന്നുമില്ല. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ജനത ഒരു രക്തമായി കഴിയുന്ന മതസൗഹാർദ്ദത്തിൻ്റെയും, സദ്യ മുതൽ പൊറോട്ട വരെയുള്ള രുചികളുടെയും, അനന്തപത്മനാഭൻ കാക്കുന്ന നാടിൻ്റെയും ശ്രീധർമ്മശാസ്താവ് സംരക്ഷിക്കുന്ന മലനിരകളുടെയും അന്തരീക്ഷമാണ് നമ്മുടെ കേരളത്തെ മനോഹരമാക്കുന്നത്.
നവംബർ 1 കേരളപ്പിറവിയായി ആഘോഷിക്കുന്നത് കേരള സംസ്ഥാനം രൂപീകരിച്ചതിൻ്റെ സ്മരണാർത്ഥമാണ്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം ഉണ്ടാകുന്നത് 1956 നവംബർ ഒന്നിനാണ്. ഇത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കുട്ടിയും 9 വർഷങ്ങൾക്ക് ശേഷം ആയിരുന്നു.
അന്ന് 5 ജില്ലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 14 ജില്ലകളാണ് തലയുയർത്തി നിൽക്കുന്നത്. പ്രകൃതി സൗന്ദര്യം അറിഞ്ഞു തന്ന ദൈവം കേരളത്തെ അതിൻ്റെ ചരിത്രം കൊണ്ടും അനുഗ്രഹിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം തന്നെ കേരളം മുന്നിലാണ്. ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് നാവുപിഴയ്ക്കാതെ നമുക്ക് വിശേഷിപ്പിക്കാം, നമ്മുടെ നാടിനെ.