ADGP-RSS ബന്ധത്തിൽ അടിയന്തിര പ്രമേയ ചർച്ചക്ക് അനുമതി: സഭയിൽ വീണ്ടും ബഹളം, 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് | Kerala legislative assembly

12 മണി മുതലാണ് 2 മണിക്കൂർ ചർച്ച നടക്കുന്നത്
ADGP-RSS ബന്ധത്തിൽ അടിയന്തിര പ്രമേയ ചർച്ചക്ക് അനുമതി: സഭയിൽ വീണ്ടും ബഹളം, 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് | Kerala legislative assembly
Published on

തിരുവനന്തപുരം: രണ്ടാം ദിനത്തിലെ നിയമസഭാ യോഗത്തിലും പ്രതിപക്ഷ ബഹളം. മന്ത്രി എം ബി രാജേഷ് പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രംഗത്തെത്തിയതായാണ് ബഹളത്തിനിടയാക്കിയത്.(Kerala legislative assembly )

സ്പീക്കർക്കെതിരായി ഇന്നലെയുണ്ടായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന്നാ അദ്ദേഹം പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയിരുന്നു. ഇത് വീണ്ടും ബഹളം സൃഷ്ടിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ആർ എസ് എസ്- എ ഡി ജി പി ബന്ധം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് അനുമതി നൽകി. 2 മണിക്കൂർ ചർച്ചയാണ് നടക്കുക. 12 മണി മുതലാണ് ഇത് നടക്കുന്നത്. ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തതിനാൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് മന്ത്രി എം ബി രാജേഷാണ്.

Related Stories

No stories found.
Times Kerala
timeskerala.com