
തിരുവനന്തപുരം: നാളെയാണ് വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം. ആവേശം ഉണർത്തിയ പ്രചാരണമാണ് ഇതുവരെ നടന്നത്. നേതാക്കളും പ്രവർത്തകരും അവസാനലാപ്പിലെ പ്രചാരണം പൊടിപാറിക്കാനുള്ള തിരക്കിലാണ്.(Kerala By-Elections 2024 )
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെത്തുടർന്ന് വോട്ടെടുപ്പ് നീട്ടിവച്ചിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്കും അറുതിയില്ലാത്ത ഉപതെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പാലക്കാടാണ് ഇക്കാര്യത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത്.
ചേലക്കരയിൽ അവസാന നിമിഷം പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഇറങ്ങി. ഒരുപാട് നാടകീയ രംഗങ്ങൾ അരങ്ങേറിയ കാലമായിരുന്നു ഈ പ്രചാരണകാലം. പാർട്ടി വിടലും ചേരലുമൊക്കെയായി പൊടിപൂരം.
വയനാട്ടിൽ ജനപ്രീതിയോടെ വന്നിറങ്ങിയ പ്രിയങ്ക ഗാന്ധി സംസ്ഥാന സർക്കാരിനെയോ എൽ ഡി എഫിനെയോ കാര്യമായി വിമർശിക്കാൻ നിന്നില്ലെങ്കിലും അവർക്കെതിരെ വൈകാരികത വെടിഞ്ഞ് രാഷ്ട്രീയം പറയാനാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തി.