കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും | Sabu’s suicide

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും | Sabu’s suicide
Published on

ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന്‍ തുടങ്ങും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. (Sabu's suicide)

ആത്മഹത്യക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആര്‍ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും.

അതേസമയം, ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ബാങ്ക് പ്രസിഡണ്ട് എം ജെ വര്‍ഗീസ്. ആരോപണ വിധേയരാണെങ്കിലും ജീവനക്കാര്‍ക്കെതിരെ ഉടനെ നടപടി ഉണ്ടാവില്ല. വൈകിയാണെങ്കിലും സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന്‍ വി ആര്‍ സജിയുടെ ഭീഷണിയേ തള്ളിപ്പറഞ്ഞില്ല.

Related Stories

No stories found.
Times Kerala
timeskerala.com