
പാലക്കാട്: പനയമ്പാടത്ത് 4 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വഴിക്കടവ് സ്വദേശിയായ പ്രജീഷ് ജോണിനെതിരെ മനഃപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.(Karimba accident updates )
തനിക്ക് സംഭവിച്ച പിഴവാണ് അപകടമെന്ന് പ്രജീഷ് സമ്മതിച്ചതായാണ് പോലീസ് പറഞ്ഞത്.
അതേസമയം, അപകടങ്ങൾ നിത്യസംഭവമാകുന്ന പനയമ്പാടത്ത് പ്രശ്നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു. യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എം എൽ എ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
മലപ്പുറം എസ് പി ആർ വിശ്വനാഥ്, എ ഡി എം പി സുരേഷ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.