
പാലക്കാട്: കരിമ്പ വാഹനാപകടത്തിൽ മരണപ്പെട്ട വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങുകയാണ് നാട്. വീടുകളിൽ നിന്ന് മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ എത്തിച്ചു.(Karimba accident updates )
പൊതുദർശനം തുടങ്ങിയത് മുതൽ തന്നെ സങ്കടം അടക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് ഇവരുടെ സുഹൃത്തുക്കളടക്കമുള്ളവർ. പൊതുദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുന്നത്. പരീക്ഷയ്ക്ക് ശേഷം ബസ് കാത്ത് നിൽക്കുന്ന അവസരത്തിലാണ് അപകടമുണ്ടായത്.
കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ പി.എ.ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), എ.എസ്.ആയിഷ (13) എന്നിവരാണ് മരിച്ചത്.
സമീപത്തെ ചെറിയ താഴ്ച്ചയിലേക്ക് തെറിച്ചുവീണതിനാലാണ് ഇവരുടെ സഹപാഠിയായ അജ്ന ഷെറിൻ രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവർ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.