
പത്തനംതിട്ട: കണ്ണൂർ എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ കളക്ടർക്കെതിരെ നൽകിയ മൊഴിയിൽ ഉറച്ച് നിന്ന് അദ്ദേഹത്തിൻ്റെ കുടുംബം.(Kannur ADM's death )
മൊഴിയെടുക്കാനായെത്തിയ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഇവർ പറഞ്ഞത് യാത്രയയപ്പിലും, പെട്രോൾ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നുവെന്നാണ്. ഇവർ ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തുകയും, കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് തിരികെ മടങ്ങുകയും ചെയ്തു.
മരണപ്പെട്ട നവീൻ ബാബുവിന്‍റെ ഭാര്യയായ മഞ്ജുഷയുടെയും, മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. ഇതിന് ശേഷം കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
എ ഡി എമ്മിൻ്റെ കോൾ ലിസ്റ്റിൻ്റെ കോപ്പിയുമായാണ് അന്വേഷണ സംഘം എത്തിയത്. അദ്ദേഹം ആരെയൊക്കെ വിളിച്ചുവെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി ആയിരുന്നു ഇത്. ഇന്നലെയാണ് കൈക്കൂലിയാരോപണം ഉന്നയിച്ച പ്രശാന്തിൻ്റെ മൊഴി രേഖപ്പെടുത്തിയത്.