
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലറെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സി പി എമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനും ഇല്ലെന്ന് പറഞ്ഞ് കൗൺസിലർ കല രാജു. കുറുമാറുമെന്ന ഭീതിയിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിന് മുൻപ് സി പി എം ഇവരെ തട്ടിക്കൊണ്ട് പോയത്.( Kala Raju abduction case )
താൻ രഹസ്യമൊഴി കൊടുക്കാതിരുന്നത് ആരോഗ്യ പ്രശനമുള്ളതിനാൽ മാത്രമാണെന്നും, ഉടൻ തന്നെ രഹസ്യമൊഴി കൊടുക്കാൻ കോടതിയിലേക്ക് പോകുമെന്നും തീരുമാനിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
കൂടുതൽ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ സി പി എം പുറത്തുവിടട്ടെയെന്നും അവർ പറഞ്ഞു. സി പി എം ആരോപിച്ചിരുന്നത് കൂത്താട്ടുകുളം നഗരസഭയിൽ നടന്നത് കുതിരക്കച്ചവടം ആണെന്നാണ്.