‘കൗരവരുടെ പേടിസ്വപ്നമായിരുന്ന അർജുനനെപ്പോലെയാണ് വർ​ഗീയവാദികളെ നേരിടുന്ന പിണറായി’: കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran

സർക്കാരിനെ ആക്രമിക്കുക, പിണറായി വിജയനെ അധിക്ഷേപിക്കുക എന്നിവയാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം, കേരള ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയനെ തച്ചുടയ്ക്കാമെന്ന വിചാരമുണ്ടെങ്കിൽ അത് അതിമോഹമാണെന്നും കൂട്ടിച്ചേർത്തു.
‘കൗരവരുടെ പേടിസ്വപ്നമായിരുന്ന അർജുനനെപ്പോലെയാണ് വർ​ഗീയവാദികളെ നേരിടുന്ന പിണറായി’: കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran
Published on

തിരുവനന്തപുരം: യു ഡി എഫ് ആണ് ആർ എസ് എസുമായി രഹസ്യവും പരസ്യവുമായ ബന്ധം പുലർത്തുന്നതെന്ന് പറഞ്ഞ് കടകംപ്പള്ളി സുരേന്ദ്രൻ.(Kadakampally Surendran)

ഇടതുപക്ഷ പ്രസ്ഥാനമാണ് ആർ എസ് എസിനും ബി ജെ പിക്കുമെതിരെ പോരാട്ടം നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ ക്ഷേത്രങ്ങളിലും, എല്ലാ ആരാധനാലയങ്ങളിലും കഴിഞ്ഞ എട്ടു വർഷങ്ങളിലും നല്ല രീതിയിൽ ഉത്സവങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ പ്രതികരണം തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു.

സർക്കാരിനെ ആക്രമിക്കുക, പിണറായി വിജയനെ അധിക്ഷേപിക്കുക എന്നിവയാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം, കേരള ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയനെ തച്ചുടയ്ക്കാമെന്ന വിചാരമുണ്ടെങ്കിൽ അത് അതിമോഹമാണെന്നും കൂട്ടിച്ചേർത്തു.

വർഗീയവാദികളെ നേരിടുന്ന പിണറായി വിജയൻ കൗരവരുടെ പേടിസ്വപ്നമായിരുന്ന അർജുനനെന്ന വിജയനെ പോലെത്തന്നെയാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com