‘ആരും രാജി വയ്ക്കുന്നില്ല, ആരോടും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’: BJP ദേശീയ നേതൃത്വം | K Surendran’s resignation
ന്യൂഡൽഹി: പാലക്കാട്ടെ പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ ബി ജെ പി സംസ്‌ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ രാജിവയ്ക്കണമെന്ന മുറവിളി നിഷേധിച്ച് പാർട്ടിയുടെ ദേശീയ നേതൃത്വം രംഗത്തെത്തി.(K Surendran's resignation )
ആരും രാജി വയ്ക്കുന്നില്ലെന്ന് പറഞ്ഞ കേരളത്തിൻ്റെ പ്രഭാരി പ്രകാശ് ജാവദേക്കർ, പാർട്ടി ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയാണ് പ്രകാശ് ജാവദേക്കറുടെ പ്രതികരണം.
എൽ ഡി എഫും, യു ഡി എഫുമാണ് ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
2026ൽ പാലക്കാടും മറ്റു നിരവധി സീറ്റുകളും ബി ജെ പി നേടുമെന്ന് പറഞ്ഞ അദ്ദേഹം, 15,00,000 വോട്ടർമാർ ബി ജെ പിയിൽ സ്വമേധയാ അംഗങ്ങളായി എന്നും, 8800002024 എന്ന നമ്പറിലേക്ക് മിസ് കോൾ നൽകി ആർക്ക് വേണമെങ്കിലും ബി ജെ പിയിൽ ചേരാമെന്നും വ്യക്തമാക്കി.