
പാലക്കാട്: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൽസ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചു. അദ്ദേഹം ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചു.(K Surendran's resignation )
സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത് ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരെയാണ്. അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത് പരാജയത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നാണ്.
അതോടൊപ്പം, പാലക്കാട്ടെ പരാജയത്തിൻ്റെ കാരണം നേരിട്ട് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാലക്കാട്ടെ തോൽവിയുടെ പിന്നാലെ അദ്ദേഹത്തിനെതിരെ ബി ജെ പിയിൽ പടയൊരുക്കം ആരംഭിച്ചിരുന്നു.
പി കെ കൃഷ്ണദാസ് പക്ഷവും അടിയന്തര കോർ കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.