
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. വിജയിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. (Jury Committee announced that final result of Nehru Trophy boat race)
വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. എന്നാൽ ജൂറി കമ്മിറ്റി തീരുമാനം അംഗീകരിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.
ഫോട്ടോ ഫിനിഷിലാണ് കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി.