
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. 239 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ( Jammu and Kashmir Assembly Elections; Second phase of voting)
26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. 25.5 ലക്ഷം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും.
കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ് നടക്കുന്നത്. 3,502 പോളിംഗ് സ്റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.