
കൽപ്പറ്റ: ഉച്ചയ്ക്ക് ശേഷം വയനാട്ടിൽ മഴ വ്യാപകം. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽ അതിതീവ്ര മഴ പെയ്യുകയാണ്. വയനാട് ദുരന്തം ഉണ്ടായ മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം വ്യക്തമാക്കി. കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പിൽ പറയുന്നു.
ഇന്ന് സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ വയനാട്ടിൽ തീവ്ര മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസർകോടും മഴ പെയ്യുമെങ്കിലും തീവ്രമഴ മുന്നറിയിപ്പില്ല.