
ചെന്നൈ: ശ്രഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയരുകയായിരുന്നു. (ISRO)
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എൽ.വി.-എഫ്. 15 കുതിച്ചത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് റോക്കറ്റ് ഉയർന്നത്. ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.