
ബെയ്റൂട്ട്: ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇസ്രയേലിന്റെ ആക്രമണത്തിൽ ലബനന്റെ വിവിധ മേഖലകളിലായി 52 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയതായി ലബനീസ് സർക്കാർ അറിയിച്ചു. (israeli air strikes in lebanon)
കിഴക്കൻ പ്രദേശമായ ബേക താഴ്വരയിൽ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. മാക്നെഹിലും നബാടിയേഹിലും നാബയിലുമായാണ് മറ്റ് 12 പേർ മരിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന അറിയിച്ചു.