
കർണാടക: ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി(IPL). ശരിയായ ക്രമീകരണങ്ങൾ ഇല്ലാത്തതിന്റെയും ആസൂത്രണത്തിലെ പോരായ്മയുമാണ് തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിന്റെ കാരണമെന്ന് ബി.ജെ.പി ചൂണ്ടി കാട്ടി.
കർണാടക സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. സർക്കാരിന്റെ നിരുത്തരവാദിത്വപരമായ പ്രവർത്തനമാണ് അപകടത്തിലേക്ക് നയിച്ചതെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി.
അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 11 പേർ മരിക്കുകയും 50 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 6 പേര് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.