
ന്യൂഡല്‍ഹി: ഇൻഡോ-പാക് സംഘർഷാവസ്ഥ നിലനിന്നിരുന്ന സാഹചര്യത്തിൽ പാകിസ്താൻ ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു (cyber attacks). ഇത്തരത്തിൽ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമങ്ങളാണ് ഇന്ത്യയ്ക്ക് നേരെ ഉണ്ടായത്.
പ്രധാനപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ വെബ്‌സൈറ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഇത് 150 എണ്ണം മാത്രമേ വിജയിച്ചുള്ളു എന്നും ഇന്ത്യ വിജയകരമായി അതിജീവിച്ചതായും മഹാരാഷ്ട്രയിലെ സൈബര്‍ വിദഗ്ധര്‍ അവകാശപ്പെട്ടു. ഇന്‍ഡൊനീഷ്യ, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, പാകിസ്താന്‍, മൊറോക്കോ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നാണ് ഇന്ത്യ സൈബര്‍ ആക്രമണം നേരിട്ടത്.
ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ സൈബർ ആക്രമണങ്ങളിൽ കുറവ് വന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.