ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ; ബഹിരാകാശത്തെ ഡോക്കിങ് പരീക്ഷണത്തിനുള്ള സ്പെയ്ഡെക്സ് വിക്ഷേപണം വിജയം | ISRO SpaDeX Mission

ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ; ബഹിരാകാശത്തെ ഡോക്കിങ് പരീക്ഷണത്തിനുള്ള സ്പെയ്ഡെക്സ് വിക്ഷേപണം വിജയം | ISRO SpaDeX Mission
Published on

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡെക്സ് വിക്ഷേപണം വിജയകരണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. (ISRO SpaDeX Mission)

ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന 2 പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഈ ദൗത്യം. ഏകദേശം 220 കിലോ ഭാരമുള്ള ചേസര്‍ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ ഉയരത്തില്‍ ഡോക്ക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.

ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായ പശ്ചാത്തലത്തില്‍ ഡോക്കിംഗ് ജനുവരി 7ന് ആകാനാണ് സാധ്യത.

Related Stories

No stories found.
Times Kerala
timeskerala.com