

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിവായതോടെ ഇന്ത്യ കൈകൊണ്ട നടപടികൾക്ക് തിരിച്ചടിക്കൊരുങ്ങി പാകിസ്ഥാൻ(Pakistan). പാകിസ്താന്റെ ജല സ്രോതസ്സായ സിന്ധു നദിയിൽ ഡാം പണിയുമെന്ന ഇന്ത്യയുടെ നിലപാടിന് മറുപടിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി രംഗത്തെത്തി.
സിന്ധു നദിയിൽ ഡാം പണിയാൻ വെള്ളം വഴിതിരിച്ചു വിടുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അഭിപ്രായ പ്രകടനം.
"വെള്ളം വഴിതിരിച്ചുവിടാനായി സിന്ധു നദിയിൽ ഡാം ഉൾപ്പടെ എന്ത് നിർമാണ പ്രവർത്തി നടത്തിയാലും തകർക്കും. വെള്ളം വഴിതിരിച്ചു വിട്ടാൽ അത് രാജ്യത്തിനെതിരായ ആക്രമണമായെ കാണൂ." - പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.