
ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അസ്വാഭാവികമായ അവസ്ഥ ചൈനയിൽ ഇല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. സാഹചര്യം തുടർച്ചയായി നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടാൻ സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യസംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയിൽ പടർന്നു പിടിക്കുന്നുവെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നൊക്കെയാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.