
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഹര്‍ജികള്‍ പരിശോധിക്കാനായി വിശാല ബെഞ്ച് രൂപീകരിക്കാനൊരുങ്ങി ഹൈക്കോടതി. കോടതി അറിയിച്ചിരിക്കുന്നത്
അഞ്ചംഗ വിശാല ബെഞ്ചിന് രൂപം നല്‍കാമെന്നാണ്.
വനിതാ ജഡ്ജി ഉള്‍പ്പെട്ട ബെഞ്ചാണിത്. ഇക്കാര്യം അറിയിച്ചത് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ്.
തീരുമാനമുണ്ടായത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച അവസരത്തിലാണ്.
ആക്ടിങ് ചീഫ് ജസ്റ്റിസാണ് ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം തീരുമാനിക്കുന്നത്. ഹൈക്കോടതി സർക്കാരിനോട് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കോടതി സെപ്റ്റംബർ 10ന് പൊതുതാൽപര്യ ഹർജി പരിഗണിക്കും. അന്ന് വിശാല ബെഞ്ചിൻ്റെ പരിഗണനയിൽ റിപ്പോർട്ട് വരും.