
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരം നേടിയെടുത്തതിനെ തുടർന്ന് പ്രവർത്തകരെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്തയിരുന്നു അദ്ദേഹം ദി പ്രവർത്തകരെ അഭിസംബോധനചെയ്തത്.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നന്ദി പഅറിയിച്ചുഞ്ഞു. ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നും മോദി കൂട്ടിച്ചേർത്തു.
സത്യവും വികസനവുമാണ് ഹരിയാനയിൽ ജയിച്ചത്. ബിജെപിക്ക് ഹരിയാനയിൽ സീറ്റുകളുപടെ എണ്ണവും വോട്ടും ഉയർന്നിട്ടുണ്ട്.
കോൺഗ്രസിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് മോദി ഉന്നയിച്ചത്. എവിടെയങ്കിലും കോൺഗ്രസ് ഭരണ തുടർച്ച നേടിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ അവിടെയൊക്കെ ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.