
പാലക്കാട്: സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമെന്ന് പി സരിന്‍. ഉപതിരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു സരിൻ. തോളില്‍ കയറിനിന്ന് ആള്‍പ്പൊക്കമുണ്ടെന്ന് കാണിക്കുന്ന സംവിധാനത്തിന്റെ പ്രതിനിധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും സരിന്‍ വ്യക്തമാക്കി.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പാലക്കാട് ജനവിധി തേടുന്നതിനുള്ള അവസരം കിട്ടിയതിലുള്ള സന്തോഷവും അതിനേക്കാളേറെ അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.