‘മലയാളികൾ സിംഹങ്ങളാണ്, കേരളം ഒന്നിനും പിറകിലല്ല’: രാജേന്ദ്ര ആർലേക്കർ | Governor’s Republic day speech

തൻ്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അഭിമാനത്തോടെ പറഞ്ഞു
‘മലയാളികൾ സിംഹങ്ങളാണ്, കേരളം ഒന്നിനും പിറകിലല്ല’: രാജേന്ദ്ര ആർലേക്കർ | Governor’s Republic day speech
Published on

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരളത്തെപ്പറ്റി മുഖ്യമന്ത്രിക്ക് കൃത്യമായ ദീർഘവീക്ഷണം ഉണ്ടെന്നും, അദ്ദേഹത്തിൻ്റെ ലക്ഷ്യം വികസിത കേരളമാണെന്നും പറഞ്ഞ അദ്ദേഹം, മോദിയുടെ വികസിത ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്‌കരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.(Governor's Republic day speech)

കേരളം ഒന്നിനും പിറകിലല്ലെന്ന് പറഞ്ഞ ഗവർണർ, മലയാളികൾ സിംഹങ്ങൾ ആണെന്നും, ഒരുപാട് മുന്നേറിയവർ ആണെന്നും, ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ആലോചിക്കണമെന്നും വ്യക്തമാക്കി.

അദ്ദേഹം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം സന്നിഹിതനായ വേദിയിൽ ആയിരുന്നു ഗവർണറുടെ പ്രസംഗം.

തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹം, തങ്ങൾ ഒരുമിച്ച് സഞ്ചരിക്കേണ്ടവർ ആണെന്നും, തൻ്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അഭിമാനത്തോടെ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com