ഭക്ഷ്യ കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം | DYFI protest in Meppadi Panchayath Office

രാവിലെ ഏഴു മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതൽ പ്രവർത്തകർ സമരസ്ഥലത്തേക്ക് എത്തും.
ഭക്ഷ്യ കിറ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം | DYFI protest in Meppadi Panchayath Office
Published on

വയനാട് : ഭക്ഷ്യ കിറ്റ് വിവാദത്തിത്തെ തുടർന്ന് വയനാട് മേപ്പാടി ഞ്ചായത്ത് ഓഫീസ് വളഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. (DYFI protest in Meppadi Panchayath Office)

പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ കൊല്ലുന്നു എന്ന് ആരോപിച്ചാണ് സമരം. ഇന്ന് ഉച്ചവരെയാണ് സമരം.

രാവിലെ ഏഴു മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതൽ പ്രവർത്തകർ സമരസ്ഥലത്തേക്ക് എത്തും. വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റിലെ വസ്തുക്കൾ പുഴുവരിച്ച നിലയിലും കാലാവധി കഴിഞ്ഞതുമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദമുയർന്നത്. കൂടാതെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതം വിവാദത്തിന് ചൂട് കൂട്ടി.

Related Stories

No stories found.
Times Kerala
timeskerala.com