
കൽപ്പറ്റ: പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെട്ട കിറ്റ് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി വയനാട് ജില്ലാ കളക്ടർ. മേപ്പാടി പഞ്ചായത്തിനോട് കിറ്റ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ നിർദേശിച്ചു.(Food kit controversy)
ഈ നടപടി ഭക്ഷ്യവിഷബാധയുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്. സ്റ്റോക്കിലുള്ള ഭക്ഷ്യവസ്തുക്കൾ പരിശോധിക്കണമെന്നും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കടുക്കുകയും, ഇരുമുന്നണികളും പരസ്പരം പഴിചാരുകയുമാണ്. ഈ അവസരത്തിലാണ് സുപ്രധാന നടപടിയുണ്ടായിരിക്കുന്നത്.