പ്രചാരണം തെറ്റ്; 2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ജിഎസ്ടി ഉണ്ടാകുമെന്ന പ്രചരണം തള്ളി ധനമന്ത്രാലയം
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം 2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമതാനുള്ള നടപടികൾ നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും തള്ളുന്നതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. അത്തരത്തിൽ ഒരു ഉദ്ദേശലക്ഷ്യം കേന്ദ്ര സർക്കാരിനില്ല. സർക്കാർ, യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം നൽകാൻ പ്രതിജ്ഞാബദ്ധമാണ്.
2024-ലെ എസിഐ വേൾഡ്‌വൈഡ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്നായിരുന്നു 2023 ലെ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49% വും. ആഗോള തലത്തിൽ തന്നെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ഇന്ത്യ മുന്നിലാണെന്നതിന്റെ തെളിവാണിത്. യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്ത തെറ്റുധരിപ്പിക്കുന്നതാണെന്നും വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന കുറിപ്പിൽ വ്യക്തമാക്കുന്നു.