
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. ഇക്കാര്യം കേന്ദ്രസർക്കാർ കേരളത്തെ വ്യക്തമാക്കി. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിന് പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം വ്യക്തമാക്കുന്നു.