drug

കേരളത്തിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്ത്; രണ്ടാമത് തിരുവനന്തപുരം |Ernakulam with highest number of drug cases

എറണാകുളം സിറ്റിയിൽ 2685 കേസും എറണാകുളം റൂറലിൽ 1076 കേസുമടക്കം ജില്ലയിൽ 3761 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്തെന്ന് കണക്ക്. 2022ൽ ഇത് സംബന്ധിച്ച കണക്കുകൾ ഏറ്റവും അവസാനം പുറത്തുവന്നത്. ഇത് പ്രകാരം എറണാകുളം സിറ്റിയിൽ 2685 കേസും എറണാകുളം റൂറലിൽ 1076 കേസുമടക്കം ജില്ലയിൽ 3761 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സിറ്റിയിൽ 1173 കേസും തിരുവനന്തപുരം റൂറലിൽ 1702 കേസുമടക്കും 2875 കേസാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. മലപ്പുറം ജില്ലയിൽ 2724 കേസുകൾ രജിസ്റ്റർ ചെയ്തു.

കൊല്ലം സിറ്റിയിൽ 1584 കേസും കൊല്ലം റൂറലിൽ 754 കേസുമടക്കം 2338 കേസുകൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് സിറ്റിയിൽ 1181 കേസും കോഴിക്കോട് റൂറലിൽ 696 കേസുമടക്കം 1877 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കണ്ണൂർ-1340, കോട്ടയം-1338, കാസർകോട്-1299, വയനാട്-1278, ആലപ്പുഴ-1157, പാലക്കാട്-1088, തൃശൂർ റൂറൽ-934, ഇടുക്കി-798 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകൾ.

Times Kerala
timeskerala.com