‘ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചന’: CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ആവർത്തിച്ച് ഇ പി ജയരാജൻ | EP Jayarajan’s autobiography

യോഗത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് അദ്ദേഹമായിരുന്നു
‘ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചന’: CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ആവർത്തിച്ച് ഇ പി ജയരാജൻ | EP Jayarajan’s autobiography
Published on

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന നിലപാട് ആവർത്തിച്ച് ഇ പി ജയരാജൻ. അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ്.(EP Jayarajan's autobiography )

പുറത്ത് വന്നത് താൻ എഴുതിയതല്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തന്നെ തകർക്കാനായി ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പുസ്തകം പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ ഇ പി, ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കണമെന്നും കൂട്ടിച്ചേർത്തു.

ശേഷം യോഗത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് അദ്ദേഹമായിരുന്നു. എന്നാൽ, പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ ഇ പി തയ്യാറായില്ല.

എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ഇ പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.

Related Stories

No stories found.
Times Kerala
timeskerala.com