ആത്മകഥാ വിവാദം: ഇ പി ജയരാജൻ്റെ പരാതിയിൽ പ്രാഥമികാന്വേഷണം ഇന്നാരംഭിക്കും | EP Jayarajan’s autobiography

അന്വേഷണം നടക്കുന്നത് കോട്ടയം എസ് പിയായ എ ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലാണ്
ആത്മകഥാ വിവാദം: ഇ പി ജയരാജൻ്റെ പരാതിയിൽ പ്രാഥമികാന്വേഷണം ഇന്നാരംഭിക്കും | EP Jayarajan’s autobiography
Published on

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ തൻ്റെ ആത്മകഥ സംബന്ധിച്ച വിവാദത്തിൽ നൽകിയ പരാതിയിൽ ഇന്ന് പ്രാഥമികാന്വേഷണം ആരംഭിക്കും. അന്വേഷണം നടക്കുന്നത് കോട്ടയം എസ് പിയായ എ ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലാണ്.(EP Jayarajan's autobiography )

പരാതിയിൽ ഇ പി പരാമർശിച്ചിരിക്കുന്ന കാര്യങ്ങളിലെല്ലാം അന്വേഷണം നടത്തും. സംഭവത്തിൽ ഡി സി ബുക്‌സ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടുകയും, ആവശ്യമായി വരുന്ന പക്ഷം ഇ പി ജയരാജനിൽ നിന്നും മൊഴിയെടുക്കുകയൂം ചെയ്യും.

കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുന്നത്. ഇ പി ജയരാജൻ്റെ ആത്മകഥയിൽ സി പി എമ്മിനെ വിമർശിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടെന്നാണ് പുറത്തുവന്ന വാർത്തകൾ.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജയരാജൻ ഡി ജി പിക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നത് തന്നെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com