‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, വിവാദം ആസൂത്രിതം, സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണ്’: ഇ പി ജയരാജൻ | EP Jayarajan to the media

‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, വിവാദം ആസൂത്രിതം, സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണ്’: ഇ പി ജയരാജൻ | EP Jayarajan to the media

ഇതിൽ കാണുന്നത് കോൺഗ്രസിൻ്റെ വൃത്തികെട്ട രാഷ്ട്രീയമാണെന്നും, അവർക്ക് കള്ളപ്പണ ഇടപാടാണെന്നും അദ്ദേഹം വിമർശിച്ചു
Published on

പാലക്കാട്: മുൻ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആത്മകഥ വിവാദത്തിൽ പ്രതികരണമറിയിച്ച് രംഗത്തെത്തി. താൻ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ആരെയും പുസ്തകം പ്രസിദ്ധീകരിക്കാനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.(EP Jayarajan to the media )

ഡി സി ബുക്സിന് പുസ്തകം പുറത്തിറക്കാൻ എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, ചാനലില്‍ വന്ന ഒരു കാര്യവും താന്‍ എഴുതിയതല്ലെന്നും, വഴിവിട്ട എന്തോ സംഭവം നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

താൻ ഡി ജി പിക്ക് പരാതി നൽകിയത് ഇതില്‍ അന്വേഷണം നടത്താനാണെന്ന് പറഞ്ഞ അദ്ദേഹം, ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ അത് പുറത്തുവന്നത് ആസൂത്രിതമാണെന്നും, അതിശക്തമായ ഗൂഢാലോചനയാണ് നടന്നതെന്നും പ്രതികരിച്ചു. ഇ പിയുടെ പ്രതികരണം പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന അവസരത്തിലായിരുന്നു.

ഇതിൽ കാണുന്നത് കോൺഗ്രസിൻ്റെ വൃത്തികെട്ട രാഷ്ട്രീയമാണെന്നും, അവർക്ക് കള്ളപ്പണ ഇടപാടാണെന്നും അദ്ദേഹം വിമർശിച്ചു. സുരേന്ദ്രന് എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാകില്ലെന്നും, എം എം ഹസന് മാനസിക രോഗമാണെന്നും പറഞ്ഞ ഇ പി, പ്രകാശ് ജാവദേക്കർ വന്നത് പരിചയപ്പെടാൻ ആണെന്നും, അതിനെ വളച്ചൊടിച്ചുവെന്നും കുറ്റപ്പെടുത്തി.

അതോടൊപ്പം, സരിൻ പാലക്കാട്ടെ ജനങ്ങൾക്ക് ലഭിച്ച ഉത്തമനായ സ്ഥാനാർത്ഥിയാണെന്നും, അദ്ദേഹം ജയിക്കേണ്ടത് നാടിൻ്റെ ആവശ്യമാണെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Times Kerala
timeskerala.com