യാത്രക്കാരുടെ സുരക്ഷാ വർധിപ്പിക്കൽ; രാജ്യത്തെ 20 ഡിഫൻസ് എയർപോർട്ടുകൾക്ക് കർശന നിർദേശവുമായി ഡിജിസിഎ | DGCA

യാത്രക്കാരുടെ സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
plane
Published on

ന്യൂഡൽഹി: രാജ്യത്തെ ഡിഫൻസ് എയർപോർട്ടുകളിലെ വിമാനങ്ങൾക്ക് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു(DGCA). ലേ, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, ആദംപുർ, ചണ്ഡീഗഢ്, ഭട്ടിൻഡ, ജയ്‌സാൽമീർ, നൽ, ജോധ്പുർ, ഹിന്ദൻ, ആഗ്ര, കാൺപുർ, ബറേലി, മഹാരാജ്പുർ, ഗോരഖ്പുർ, ഭുജ്, ലോഹെഗാവ്, ഗോവ (ദാബോലിം), വിശാഖപട്ടണം തുടങ്ങിയ 20 ഡിഫൻസ് എയർപോർട്ടുകളിലേക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. യാത്രക്കാരുടെ സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുറപ്പെടുവിച്ച നിർദേശങ്ങൾ യാത്രക്കാർ കർശനമായും പാലിക്കണമെന്ന് ഡി.ജി.സി.എ അറിയിച്ചത്.

ഡിജിസിഎയുടെ നിർദേശങ്ങൾ

1. വിമാനം പറന്നുയർന്ന് 10,000 അടി ഉയരം കടക്കുന്നതുവരെയോ അല്ലെങ്കിൽ ലാൻഡ് ചെയ്യുന്ന സമയത്ത് 10,000 അടിക്ക് താഴെ ഇറങ്ങി സിവിൽ ടെർമിനലിലെ പാർക്കിങ്ങ് ബേയിൽ എത്തുന്നതുവരെയോ യാത്രാക്കാരുടെ ജനൽ കർട്ടനുകൾ (എമർജൻസി എക്സിറ്റ് ജനലുകളിലൊഴികെ) അടച്ചിടണം.

2. ടെർമിനലിനുള്ളിൽ ആയിരിക്കുമ്പോഴോ, വിമാനത്തിലേക്ക്/വിമാനത്തിൽനിന്ന് വാഹനങ്ങളിൽ പോകുമ്പോഴോ, വിമാനത്തിന് പുറത്തായിരിക്കുമ്പോഴോ, ലാൻഡ് ചെയ്യുമ്പോഴോ, എയർപോർട്ടിലോ, ടേക്ക് ഓഫ് ചെയ്യുമ്പോഴോ, വിമാനം 10,000 അടിക്ക് താഴെ പറക്കുമ്പോഴോ, ഏരിയൽ അല്ലെങ്കിൽ ഗ്രൗണ്ട് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കർശനമായി നിരോധിച്ചിരിക്കുന്നു.

3. സൈനിക താവളങ്ങളിൽ ഫോട്ടോയെടുക്കുന്നതും വീഡിയോഗ്രാഫി ചെയ്യുന്നതും നിരോധിച്ചിരിക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ വ്യക്തമായി അറിയിക്കാനും പതിവായി ഓർമിപ്പിക്കാനും ആവശ്യമായ നടപടികൾ എല്ലാ വിമാന ഓപ്പറേറ്റർമാരും കൈക്കൊള്ളണം. സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള നിയമനടപടികൾ ഉൾപ്പെടെ പാലിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഓപ്പറേറ്റർമാർ ആശയവിനിമയം നടത്തണം.

4. ഫ്ലൈറ്റ്/ക്യാബിൻ ക്രൂ നിർബന്ധിത പ്രീ-ഫ്ലൈറ്റ് അറിയിപ്പുകൾ ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപും, ക്യാബിൻ സുരക്ഷിതമാക്കുന്നതിന് മുൻപും, ലാൻഡ് ചെയ്യുന്നതിന് മുൻപും നടത്തണം. ബാധകമായ ഇടങ്ങളിൽ (എമർജൻസി എക്സിറ്റ് ജനലുകളിലൊഴികെ) ജനൽ കർട്ടനുകൾ താഴ്ത്തിയിടാനും 10,000 അടിക്ക് താഴെയുള്ള എല്ലാ സമയത്തും ഫോട്ടോയെടുക്കുന്നതിൽനിന്നും വീഡിയോഗ്രാഫിയിൽനിന്നും വിട്ടുനിൽക്കാനും യാത്രക്കാരോട് നിർദേശിക്കണം.

5. എല്ലാ ഡിഫൻസ് എയർപോർട്ടുകളിലും, പ്രത്യേകിച്ച് പടിഞ്ഞാറൻ ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ളവയിൽ ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ്, ക്യാബിൻ സുരക്ഷിതമാക്കുമ്പോൾ, ലാൻഡ് ചെയ്യുമ്പോൾ ക്രൂവിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജറുകൾ രൂപീകരിക്കാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com