
ആദ്യമായി രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം പോക്‌സ് പ്രതിരോധം എങ്ങനെയാകണമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ് (mpox symptoms and prevention). രാജ്യത്തേക്ക് ആദ്യമായി കടന്നുവന്ന ഈ രോഗത്തെക്കുറിച്ച് മനസിലാകുക എന്നത് എംപോക്‌സ് പ്രതിരോധത്തിന്റെ ആദ്യപടിയാണ്. രോഗത്തിന്റെ ഉത്ഭവവും ലക്ഷണങ്ങളും പ്രതിരോധവും എങ്ങനെയെന്ന് മനസിലാക്കാം.
കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന,. ത്വക്കില്‍ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകള്‍, തടിപ്പുകള്‍.എന്നിവയാണ് എംപോക്‌സിന്റെ ലക്ഷണങ്ങള്‍. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പര്‍ക്കത്തിലൂടെ രോഗം പകരാം.
എം പോക്സ് ലക്ഷണങ്ങള്‍ ഉള്ള വ്യക്തിയെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. എം പോക്സ് ബാധിതനാണെങ്കില്‍ വ്രണങ്ങളും തടിപ്പുകളും പൂര്‍ണമായും ഇല്ലാതാകുന്നതു വരെ മറ്റുള്ളവരില്‍ നിന്നും അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ടു മുതല്‍ നാലാഴ്ച വരെ സമയമെടുത്തേക്കും.