യുഎസ്​ ​പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ് | Donald Trump sworn in as US President

യുഎസ്​ ​പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ് | Donald Trump sworn in as US President
Updated on

വാഷിങ്​ടൺ: അമേരിക്കയുടെ നാൽപത്തിയേഴാമത്തെ പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്​ഥാനാരോഹണ ചടങ്ങ് നടന്നത്.

മുൻ പ്രസിഡൻറ്​ ജോ ബൈഡന്റെ ചായ സൽക്കാരത്തിന്​ ശേഷമാണ്​ ട്രംപ്​ സത്യപ്രതിജ്​ഞാ ചടങ്ങിന് വന്നത്​. ജോ ബൈഡനും മുൻ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബൈബിളിൽ തൊട്ടായിരുന്നു ട്രംപ്​ സത്യവാചകം​ ചൊല്ലിയത്​. യുഎസ്​ സുപ്രിംകോടതി ജഡ്​ജി സത്യപ്രതിജ്​ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com