
വാഷിംഗ്ടൺ ഡിസി: കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Donald Trump)
ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
നേരത്തെ, മയക്കുമരുന്നു വ്യാപനം നിയന്ത്രിക്കുന്നതിന് അതിര്‍ത്തിയില്‍ അടിയന്തരമായി പതിനായിരം സൈനികരെ വിന്യസിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം സമ്മതിച്ചതിനെത്തുടര്‍ന്ന് മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വ്യാപാരച്ചുങ്കം ചുമത്താനുള്ള തീരുമാനം ഒരുമാസത്തേക്ക് മരവിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.