

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി പരാജയത്തിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ (Vishnupuram Chandrasekharan).
വീഴ്ച്ചയുടെ ഉത്തരവാദിത്തതിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഇത്തിൽ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു. കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.