
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ഇന്ന് നിർണായകം. (P P Divya)
ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്നു വിധി പറയും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഇന്നത്തെ വിധി പി.പി. ദിവ്യക്കു നിർണായകമാണ്. നിലവിൽ, കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്ടോബർ 29 മുതൽ ദിവ്യ കഴിയുന്നത്. കഴിഞ്ഞ അഞ്ചിന് ജാമ്യഹർജിയിന്മേലുള്ള വാദം കേട്ടിരുന്നു.