

റാന്നി: പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് എന്ന ആരോപണവുമായി സിപിഐ-എം സംസ്ഥാന സെക്രട്ടേറിയറ്റ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്നും മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റുചെയ്ത് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ഒന്നാം പ്രതി നിഖിലേഷ് സിഐടിയു പ്രവര്‍ത്തകനാണെന്ന് ഇയാളുടെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
നാട്ടിലെ സൈര്വജീവിതം തകര്‍ക്കാന്‍ വിവിധ തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നതായി സിപിഐ-എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. കൊലപാതകത്തിന് ദൃക്സാക്ഷികളായവര്‍തന്നെ കൊലപ്പെടുത്തിയ വിധവും ആരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നതെന്നും അറിയിച്ചിട്ടുണ്ട്. പോലീസ് ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.