
ഛണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ( Congress says they cannot accept the Haryana Assembly election result)
ജയ്റാം രമേശും പവൻ ഖേരയും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് ജനാധിപത്യത്തിന്റെ വിജയമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗ്രൗണ്ടിൽ കണ്ടതിന്റെ വിപരീതമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.
വോട്ടിംഗ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയങ്ങളുന്നയിച്ചു. ഹരിയാനയിലെ ശരിയായ ജനവിധിയല്ല ഇതെന്നും നേതാക്കൾ വ്യക്തമാക്കി. ഹരിയാനയിലെ അധ്യായം ഇവിടംകൊണ്ട് അവസാനിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.