കോൺഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു: പോസ്റ്റുമായി വിജയരാഘവന്‍ | A Vijayaraghavan facebook post

കോൺഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു: പോസ്റ്റുമായി വിജയരാഘവന്‍ | A Vijayaraghavan facebook post
Published on

തിരുവനന്തപുരം : കോൺഗ്രസ് തെരഞ്ഞെടുപ്പിലുൾപ്പടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ആവർത്തിച്ച് എ. വിജയരാഘവൻ. അധികാരം ലഭിക്കാൻ ഏത് വർഗീയതയുമായും കോൺഗ്രസ് സന്ധി ചെയ്യുംപാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ പ്രകടനത്തോടെയാണ്. ഗൌരവകരമായ വിഷയമാണ് ഞാനുയർത്തിയതെന്നും എത്ര വായടപ്പിക്കാൻ നോക്കിയാലും കോൺഗ്രസിന്റെ വർഗീയ പ്രീണനം തുറന്ന് കാണിക്കുമെന്നും വിജയരാഘവൻ കുറിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്തങ്ങളായ വർഗീയ ധ്രുവീകരണങ്ങളുണ്ടാക്കി എങ്ങനെ വോട്ടുകൾ നേടിയെടുക്കാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോൺഗ്രസ്സ് കേരളത്തിൽ എല്ലാ വർഗീയതയോടും സന്ധിചെയ്ത് പ്രവർത്തിച്ചു. വിവിധ വർഗീയതകൾ ഇപ്പോൾ കേരളത്തിലെ ഓരോ കുടുംബത്തെയും വർഗീയവൽക്കരിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു വർഗീയത, ഭൂരിപക്ഷ വർഗീയത എന്ന നിലയിൽ ഈ ശ്രമം ദീർഘകാലമായി നടത്തിവരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com