
കോഴിക്കോട്: പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.(CM released P Jayarajan's book )
ലീഗിന് വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ല എന്ന് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് മലപ്പുറം ജില്ലയിലെ കേസുകൾ സംബന്ധിച്ച് അസത്യം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, മലപ്പുറത്ത് കൂടുതൽ കേസുകൾ ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ലീഗ് ശരിയല്ലാത്തത് പ്രചരിപ്പിച്ച് മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ പ്രതികരണം പി ജയരാജൻ്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുന്ന അവസരത്തിലായിരുന്നു.
പുസ്തക രചയിതാവിന് തൻ്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും, വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ അത് പ്രകാശനം ചെയ്യാവൂ എന്ന് ഇല്ലെന്നും പറഞ്ഞ പിണറായി, വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണമാണെന്നും, അതിനെ അങ്ങനെ കാണണമെന്നും ആവശ്യപ്പെട്ടു.
പി ജയരാജൻ്റെ പുസ്തകത്തിൽ അബ്ദുൾ നാസർ മദനി യുവാക്കളിൽ തീവ്രവാദചിന്ത വളർത്തിയെന്ന് പരാമർശിക്കുന്നുണ്ട്.