
കൊളംബിയ: 'ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം ആഗോളതലത്തിൽ വ്യക്തമാക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുളള സർവകക്ഷി പ്രതിനിധി സംഘം കൊളംബിയയിൽ എത്തി (Shashi Tharoor). കൊളംബിയയിലെ ഇന്ത്യൻ എംബസി അംബാസഡർ വൻലാൽഹുമ, പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അതേസമയം, ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തിയ കൊളംബിയൻ സർക്കാരിന്റെ പ്രസ്താവനയോട് ശശി തരൂർ കൃത്യമായി മറുപടി നൽകി.
പാകിസ്ഥാന്‍റെ എല്ലാ പ്രതിരോധ ഉപകരണങ്ങളുടെയും 81 ശതമാനവും ചൈനയാണ് നൽകുന്നതെന്നും പ്രതിരോധം എന്നത് ഒരു മാന്യമായ വാക്കാണെന്നും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ ഏറ്റവും വലിയ പദ്ധതി പാകിസ്ഥാനിലാണെന്നും അദ്ദേഹം ചൂണ്ടി കാട്ടി. മാത്രമല്ല; "ഞങ്ങൾക്ക് യുദ്ധത്തിൽ താൽപ്പര്യമില്ല. ഒരു ഭീകരാക്രമണത്തിന് ഞങ്ങൾ പ്രതികാരം ചെയ്യുകയായിരുന്നു. അവർ നിർത്തിയാൽ ഞങ്ങൾ നിർത്തുമെന്ന്" തരൂർ വ്യക്തമാക്കി.