
തൃശൂർ: വർഷങ്ങളായി ചെങ്കൊടി ഉയർന്നു പാറിയ ചെങ്കോട്ട എൽ ഡി എഫ് മറ്റാർക്കും വിട്ടുകൊടുത്തില്ല. ഇടതു സ്ഥാനാർഥി യു ആർ പ്രദീപ് അതങ്ങ് സ്വന്തമാക്കി.(Chelakkara by-election 2024 )
അദ്ദേഹത്തിൻ്റെ വിജയം 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ആദ്യഘട്ടം മുതൽ തന്നെ കൃത്യമായ ലീഡ് നിലനിർത്തിയായിരുന്നു പ്രദീപിൻ്റെ മുന്നേറ്റം.
ആദ്യ റൗണ്ടിൽ അദ്ദേഹം 1890 വോട്ടുകളുടെ ലീഡ് നേടി. പിന്നീടങ്ങോട്ടുള്ള ഓരോ റൗണ്ടിലും ഇത് ഉയർന്നു കൊണ്ടിരുന്നു. യു ഡി എഫിൻ്റെ രമ്യ ഹരിദാസിന് ഒരു ഘട്ടത്തിൽപ്പോലും ലീഡ് പിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.