‘എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് തന്നില്ല’: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ | Chandy Oommen’s response

നേതൃത്വം എല്ലാവരെയും ഒന്നിച്ചുനിർത്തിക്കൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
‘എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് തന്നില്ല’: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ | Chandy Oommen’s response
Published on

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തി. എല്ലാവർക്കും ചുമതല നൽകിയെന്നും, തനിക്ക് തന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(Chandy Oommen's response )

അന്ന് പറയേണ്ടെന്ന് കരുതിയതാണെന്നും, ഇപ്പോഴും കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയതെന്നും അറിയിച്ചു.

നേതൃത്വം എല്ലാവരെയും ഒന്നിച്ചുനിർത്തിക്കൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.

പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നും, കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ സുധാകരൻ മാറണമെന്ന അഭിപ്രായം ഇല്ലെന്നും പറഞ്ഞ അദ്ദേഹം, അക്കാര്യം ചർച്ച ചെയ്യാൻ പോലും പാടില്ലെന്നും കൂട്ടിച്ചേർത്തു.

പാർട്ടി എല്ലാവരെയും ചേർത്തുപിടിച്ച് കൊണ്ടുപോകണമെന്ന് ചാണ്ടി ഉമ്മൻ ആവർത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com