
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും പോലീസ് കേസ്. ചേലക്കരയിൽ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലാണിത്.(Case against Suresh Gopi )
നടപടിയുണ്ടായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ്. കേസെടുത്തിരിക്കുന്നത് ചേലക്കര പോലീസില്‍ ലഭിച്ച പരാതിയിലാണ്.
പരാതി നൽകിയ വി ആർ അനൂപ് കെ പി സി സി മീഡിയ പാനലിസ്റ്റാണ്. പരാതി ചേലക്കരയിലെ ബി ജെ പി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെ പരാമർശത്തിലാണ്. പരാതിക്കാരൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
നേരത്തെ സി പി ഐ നേതാവിൻ്റെയും, അഭിഭാഷകൻ്റെയും പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. പൂരനഗരിയിൽ വന്നിറങ്ങാൻ ആംബുലൻസ് ഉപയോഗിച്ചതിനെതിരെയായിരുന്നു കേസ്.
പരാതിയിൽ കേസെടുത്തിരുന്നത് തൃശൂർ ഈസ്റ്റ് പോലീസും, മോട്ടോർ വാഹനവകുപ്പുമാണ്. നിലവിൽ സുരേഷ് ഗോപിക്കെതിരെ ഞായറാഴ്ച്ച മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 2 കേസുകളാണ്.