

തിരുവനന്തപുരം: പാലക്കാട്ടെ എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കായി ഭൂമി തരംമാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി റവന്യൂ വകുപ്പ്. പാലക്കാട് ആർ ഡി ഒയാണ് എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷ തള്ളിയത്.( Brewery controversy)
ഇവരുടെ ആവശ്യം 4 ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും, ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു.
ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് വാങ്ങിയത്. ഇതിൽ നാലേക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.